ജനദ്രോഹ നടപടി; കെപിസിസിയുടെ പ്രക്ഷോഭ പരിപാടി ‘സമരാഗ്‌നി’ ഇന്ന് മുതൽ

വൈകിട്ട് നാലുമണിക്ക് കാസർഗോഡ് മുനിസിപ്പൽ മൈതാനത്ത് ഐഐസിസി സെക്രട്ടറി കെസി വേണുഗോപാൽ ഉൽഘാടനം ചെയ്യും.

By Trainee Reporter, Malabar News
k sudhakaran and vd satheesan
കെ സുധാകരൻ, വിഡി സതീശൻ
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന പ്രക്ഷോഭ പരിപാടിയായി ‘സമരാഗ്‌നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. വൈകിട്ട് നാലുമണിക്ക് കാസർഗോഡ് മുനിസിപ്പൽ മൈതാനത്ത് ഐഐസിസി സെക്രട്ടറി കെസി വേണുഗോപാൽ ഉൽഘാടനം ചെയ്യും.

കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ ജനങ്ങൾക്ക് തുറന്ന് കാട്ടാനുള്ള സമരാഗ്‌നി 14 ജില്ലകളിലും പര്യടനം നടത്തും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, എംഎം ഹസൻ, കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജില്ലകളിലും പൊതുസമ്മേളനമാണ് സംഘടിപ്പിക്കുന്നത്.

വ്യത്യസ്‌ത മേഖലകളിൽ കഷ്‌ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്‌ച നടത്തി അവരുടെ പ്രശ്‌നങ്ങൾ കേൾക്കും. കാസർഗോഡ് ജില്ലയിലെ പരിപാടി നാളെ രാവിലെ പത്തുമണിക്ക് നടക്കും. 29ന് തിരുവനന്തപുരത്താണ് സമരാഗ്‌നിയുടെ സമാപനം. അതേസമയം, ഇന്നലെ ഡെൽഹിയിൽ കേന്ദ്രത്തിനെതിരെ നടന്ന സംസ്‌ഥാന സർക്കാരിന്റെ പ്രതിഷേധ പരിപാടി കോൺഗ്രസ് ബഹിഷ്‌കരിച്ചിരുന്നു.

Most Read| മാലദ്വീപിലുള്ള സൈനികരെ പിൻവലിച്ച് സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കും; ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE