രേഷ്‌മ തിരോധാനം; മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് എതിരെ കേസ്

By Staff Reporter, Malabar News
kannur ragging case

കാസര്‍ഗോഡ്: തായന്നൂര്‍ മൊയോലം കോളനിയിലെ ആദിവാസി പെണ്‍കുട്ടി രേഷ്‌മ(19)യുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് എതിരെ കേസെടുത്തു.

പട്ടിക ജന സമാജത്തിന്റെയും യുവജന മഹിള സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ ഉപരോധത്തില്‍ പങ്കെടുത്ത 60 കെപിജെഎസ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

റോഡ് ഗതാഗതം തടസപ്പെടുത്തിയും കോവിഡ് മാനദണ്ഡം പാലിക്കാതെയും സമരം നടത്തിയതിനാണ് കേസ്.

കെപിജെഎസ് സംസ്‌ഥാന സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍, മഹിളാ സമാജം സംസ്‌ഥാന സെക്രട്ടറി എംആര്‍ പുഷ്‌പ, യുവജന സമാജം സംസ്‌ഥാന പ്രസിഡണ്ട് എംകെ രാജീവന്‍, കെപിജെഎസ് പ്രതിരോധ ജാഗ്രത സേനാ ചെയര്‍മാന്‍ കെ രാജേഷ് മഞ്ഞളാംബര, ശ്രീധരന്‍ പറക്കാട്ട്, ടിഎം നാരായണന്‍, ആര്‍ ഇന്ദിര, കെഎം മധു, കെ മോഹനന്‍ തുടങ്ങി കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

തായന്നൂര്‍ മൊയോലത്തെ എംസി രാമന്റെ മകളായ രേഷ്‌മയെ 2011 മുതലാണ് കാണാതായത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ അമ്പലത്തറ പോലീസ് കേസന്വേഷണം ആരംഭിച്ചിരുന്നെങ്കിലും നാളിതുവരെയായിട്ടും പെണ്‍കുട്ടിയെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല.

Malabar News: സിമന്റ് ലോറിയിൽ കഞ്ചാവ് കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിലായി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE