ലൈസൻസിനും വാഹന രജിസ്ട്രേഷനും ഇനി ആധാർ നിർബന്ധം

By Staff Reporter, Malabar News
aadhar card
Ajwa Travels

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കാൻ തീരുമാനം. കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങൾ ബിനാമികളുടെ പേരുകളിൽ രജിസ്‌റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുന്നതും തടയുകയാണ് ലക്ഷ്യം.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറങ്ങുമെന്നാണ് കരുതുന്നത്. നിലവിൽ ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകളാണ് അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടത്.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മോട്ടോർ വാഹന വകുപ്പിലും ആധാർ നിർബന്ധമാക്കാൻ നിർദേശിച്ചത്. സുരക്ഷാ വീഴ്‌ചകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു നിർദേശം.

ആദ്യഘട്ടത്തിൽ ലേണേഴ്സ് ലൈസൻസ്, ലൈസൻസ് പുതുക്കൽ, ഡ്യൂപ്ളിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, അഡ്രസ് മാറ്റം എന്നിവക്കും ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിനുമാണ് ആധാർ നിർബന്ധമാക്കുക. കൂടാതെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഉടമസ്‌ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിർപ്പില്ലാരേഖ എന്നിവക്കും ആധാർ ആവശ്യമായി വരും.

ഓൺലൈനിലാണ് വാഹനങ്ങളുടെ ഉടമസ്‌ഥാവകാശ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ പൂർണമായും നടക്കുന്നത്. ഇതിൽ സുരക്ഷ ഉറപ്പാക്കുന്നത് വാഹന ഉടമക്ക് ലഭിക്കുന്ന എസ്എംഎസിലെ ഒറ്റത്തവണ പാസ്‌വേർഡാണ്. എന്നാൽ ഇതിൽ ക്രമക്കേടിനും മറ്റും സാധ്യത വളരെ കൂടുതലാണ്. അതേസമയം ആധാർ വിവരങ്ങൾ വാഹന രജിസ്ട്രേഷനുള്ള വാഹൻ-സാരഥി വെബ്സൈറ്റിനും പങ്കിടും.

Read Also: വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്‌ഥലം മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE