വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്‌ഥലം മാറ്റം

By Staff Reporter, Malabar News
kerala-police
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവിമാരെ സ്‌ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. കാസര്‍ഗോഡ് എസ്‌പി ആയിരുന്ന ഡി ശില്‍പയെ കോട്ടയത്തേക്ക് മാറ്റി. പകരം വിജിലന്‍സ് ഇന്റലിജന്‍സ് എസ്‌പി ഹരിശങ്കര്‍ കാസര്‍ഗോഡ് പൊലീസ് മേധാവിയാകും. വയനാട് എസ്‌പി ജി പൂങ്കുഴലിയെ തൃശൂരിലേക്ക് മാറ്റി.

അരവിന്ദ് സുകുമാരനാണ് പുതിയ വയനാട് ജില്ലാ പോലീസ് മേധാവി. ജി ജയദേവ് ആലപ്പുഴ എസ്‌പിയാകും. തിരുവനന്തപുരം റൂറല്‍ എസ്‌പിയായി പി കെ മധുവിനെ സ്‌ഥലം മാറ്റി. വൈഭവ് സക്‌സേനയെ തിരുവനന്തപുരം ഡിസിപിയാക്കിയും സർക്കാർ ഉത്തരവിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ജില്ലാ പോലീസ് മേധാവിമാരുടെ സ്‌ഥലം മാറ്റം.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE