അഞ്ച് ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും; വാഹന നിയമങ്ങൾ കർശനമാക്കി

ചലാൻ ലഭിച്ചുകഴിഞ്ഞാൽ 45 ദിവസത്തിനകം പിഴ അടക്കണം. ചലാനുകൾ കുടിശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തും.

By Senior Reporter, Malabar News
Vehicle Challan Rules in Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു വ്യക്‌തിക്ക് ഒരു വർഷത്തിനുള്ളിൽ അഞ്ച് ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കിൽ അയാളുടെ ഡ്രൈവർ ലൈസൻസ് റദ്ദാക്കും. ചലാൻ ലഭിച്ചുകഴിഞ്ഞാൽ 45 ദിവസത്തിനകം പിഴ അടക്കണം.

ചലാനുകൾ കുടിശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തും. നികുതി അടയ്‌ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹൻ വെബ്‌സൈറ്റിലൂടെ അനുവദിക്കില്ല. വിലാസം മാറ്റൽ, ഉടമസ്‌ഥാവകാശം മാറ്റൽ, വാഹനത്തിന്റെ ക്ളാസ് മാറ്റൽ, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ഇതോടെ തടയപ്പെടും.

കുടിശികയുള്ള ചലാനുകൾ അടച്ചുതീർക്കുന്നത് വരെ ഉദ്യോഗസ്‌ഥർക്ക്‌ വാഹനം കസ്‌റ്റഡിയിലെടുക്കാൻ അധികാരം ഉണ്ടായിരിക്കും. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആർസി ഉടമയ്‌ക്കെതിരേ ആയിരിക്കും എല്ലാ നിയമനടപടികളും സ്വീകരിക്കുക.

മറ്റാരെങ്കിലുമാണ് വാഹനം ഓടിച്ചിരുന്നതെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത ഉടമയ്‌ക്കായിരിക്കും. ചലാനെതിരെ പരാതി ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാം. മുൻപ് വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. കുറ്റം ചെയ്‌തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഇനിമുതൽ വാഹന ഉടമയ്‌ക്കായിരിക്കും.

Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE