വയനാട് : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ജില്ലയിലെ നിരത്തുകളിൽ വാഹനത്തിരക്ക് വർധിച്ചു. കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകി തുടങ്ങിയത്. ഇതോടെ ജില്ലയിലെ പ്രധാന റോഡുകളിൽ എല്ലാം വാഹനങ്ങളുടെ വലിയ തിരക്കായിരുന്നു.
ഇന്നലെ മുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതും, ഓഫിസുകളും മറ്റും പ്രവർത്തിച്ച് തുടങ്ങിയതും തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെ പോലീസ് പരിശോധന നടത്തുന്ന സ്ഥലങ്ങളിലെല്ലാം വാഹനങ്ങളുടെ വലിയ നിര തന്നെയുണ്ടായിരുന്നു.
അവശ്യ വാഹനങ്ങൾക്കാണ് പുറത്തിറങ്ങാൻ അനുമതി നൽകിയതെങ്കിലും, നിരവധി അനാവശ്യ വാഹനങ്ങളും ഇന്നലെ മുതൽ നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇവർക്ക് പോലീസ് കർശന നിർദ്ദേശം നൽകി മടക്കി അയക്കുകയും, പിഴ ഈടാക്കുകയും ചെയ്തു. വാഹനങ്ങളുടെ തിരക്ക് വർധിച്ചെങ്കിലും എല്ലാ വാഹനങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണ് പോലീസ് കടത്തി വിട്ടത്. നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും കർശന പരിശോധന നടത്താൻ തന്നെയാണ് തീരുമാനമെന്ന് പോലീസ് വ്യക്തമാക്കി.
Read also : നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നിർദ്ദേശം




































