എഴുതിയതും പാടിയതും ധനുഷ്; ‘ജഗമേ തന്തിര’ത്തിലെ വീഡിയോ ഗാനം പുറത്ത്

By Trainee Reporter, Malabar News
Ajwa Travels

ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിലെ വീഡിയോ ഗാനം പുറത്ത്. ധനുഷ് വരികളെഴുതി തയ്യാറാക്കിയ ഗാനം പാടിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സന്തോഷ് നാരായണനാണ് ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്.

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്യാങ്സ്‌റ്റർ ചിത്രമാണ് ജഗമേ തന്തിരം. ധനുഷിന്റെ 40ആം ചിത്രമെന്ന സവിശേഷതയും ജഗമേ തന്തിരത്തിനുണ്ട്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. മധുരയില്‍ നിന്നും ലണ്ടനില്‍ എത്തിപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയായാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തിൽ നായിക. ജോജു ജോർജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Jagame Thandhiram (Telugu) - Neetho Video | Dhanush | Santhosh Narayanan | Karthik Subbaraj

രജനീകാന്ത് നായകനായി എത്തിയ പേട്ടക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. എസ് ശശികാന്താണ് ചിത്രം നിർമിക്കുന്നത്.

വൈനോട്ട് സ്‌റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂൺ 18ന് നെറ്റ്ഫ്ളിക്‌സിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ടു പോകുകയായിരുന്നു.

Read also: ശരീരത്തിൽ നിറയെ തേനീച്ചകളുമായി ആഞ്‌ജലീന; അമ്പരപ്പിച്ച് ഫോട്ടോഷൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE