കണ്ണൂർ: ജില്ലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയതിൽ അഴിമതിയെന്ന് വിജിലൻസ്. കണ്ണൂർ ജില്ലയിലെ കണ്ണപുരം മുതൽ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചതിലാണ് വിജിലൻസ് അഴിമതി നടന്നതായി കണ്ടെത്തിയത്. മുറിച്ച മരങ്ങളുടെ പണം ഉദ്യോഗസ്‌ഥർ വകമാറ്റിയതായാണ് സംശയം.
റോഡ് വികസനത്തിനായി ഇരു വശങ്ങളിലുമുള്ള 86 മരങ്ങൾ മുറിക്കാൻ അനുമതിയായെങ്കിലും മുറിച്ച മരത്തിന്റെ പണം ഇതുവരെയും പൊതുമരാമത്ത് വകുപ്പ് സർക്കാരിന് നൽകിയിട്ടില്ല. 83 മരങ്ങൾ കാണാനില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗസ്‌ഥർ ചേർന്ന് മാറ്റിയതായാണ് സൂചന. അഴിമതിയിൽ ആറ് ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.
Most Read: ജില്ലയിൽ സംഭരിച്ചത് 13,08,10,933 കിലോഗ്രാം നെല്ല്; രണ്ടാംവിള രജിസ്‌ട്രേഷൻ തുടങ്ങി







































