കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്.
കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീട്ടിലാണ് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടത്തിയേക്കും. ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തു.
എംഎല്‍എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണ് എന്നാണ് കോര്പറേഷന് കണ്ടെത്തിയത്. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
ഇതിന് പുറമേ കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള വരുമാനമാണ് വരവില്‍ കൂടുതലുള്ളത്.
ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍ 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്. പ്ളസ്ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസും നിലനില്‍ക്കുന്നുണ്ട്.
Read Also: കേരളത്തിലും വാക്സിൻ ക്ഷാമം; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടമെന്നും ആരോഗ്യമന്ത്രി








































