ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ചിത്രമാണ് ‘ജവാൻ’ ഇപ്പോഴിതാ ഷാരൂഖിന്റെ ഈ പുതിയ സിനിമയില്‍ വിജയ് സേതുപതി വില്ലനായി എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം അടുത്ത ആഴ്ച മുംബൈയിൽ എത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നുമാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അടുത്തവർഷം ജൂൺ 2നാണ് ‘ജവാൻ’ റിലീസ് ചെയ്യുക.
റാണ ദഗുബാട്ടിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ മൂലം അവസരം വിജയ് സേതുപതിയെ തേടിയെത്തുകയായിരുന്നു.
അതേസമയം അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ’ രണ്ടാം ഭാഗത്തിലും വിജയ് സേതുപതി വില്ലൻ വേഷത്തിലുണ്ട്. സേതുപതിയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ ‘മാമനിതൻ’ ആണ്.
Most Read: നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം; അജ്മീർ ദർഗയിലെ പുരോഹിതൻ അറസ്റ്റിൽ







































