ബെംഗളൂരു: വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പ്രത്യേക അറിയിപ്പ്. കേരള, കർണാടക ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും. ഏപ്രിൽ ഒമ്പത് മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും 10-13 വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ തിരക്കിന് സാധ്യത.
ഈസ്‌റ്റർ യാത്രയ്‌ക്കുള്ള ബുക്കിങ് അടുത്ത ആഴ്‌ച ആരംഭിക്കും. വിഷു, ഈസ്‌റ്റർ അവധിക്ക് കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളുടെ ടിക്കറ്റുകൾ നേരത്തെതന്നെ വിറ്റു തീർന്നിരുന്നു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിന് അനുസരിച്ച് ഇരു ആർടിസികളും സ്‌പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കും.
അതേസമയം, ആറ്റുകാൽ പൊങ്കാലയ്‌ക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. 13നാണ് പൊങ്കാല. കഴിഞ്ഞവർഷം ബയ്യപ്പനഹള്ളിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. അവസാന നിമിഷം പ്രഖ്യാപിച്ച ട്രെയിൻ കാലി സീറ്റുകളുമായാണ് സർവീസ് നടത്തിയത്.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി