സംസ്‌ഥാനത്ത്‌ വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും.

By Trainee Reporter, Malabar News
Vishu-Ramzan markets
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ ആരംഭിക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും. സിവിൽ സപ്ളൈസ് കോർപറേഷന്റെ നേതൃത്വത്തിലാണ് ചന്തകൾ ആരംഭിക്കുക. സംസ്‌ഥാനതല ഉൽഘാടനം 12ന് തമ്പാനൂരിൽ നടക്കും. കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് സമീപത്തെ സപ്ളൈകോ വിപണന കേന്ദ്രത്തിന് മുന്നിൽ പ്രത്യേക പന്തൽ കെട്ടിയാകും മേള നടത്തുക.

എല്ലാ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കും. സപ്ളൈകോ വിപണന കേന്ദ്രങ്ങൾക്ക് മുന്നിൽ സ്‌ഥലം ഇല്ലെങ്കിൽ ചന്തക്കായി മറ്റു സ്‌ഥലങ്ങൾ പരിഗണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്‌താക്കൾക്ക്‌ അവശ്യ സാധനങ്ങൾ ചന്തയിലൂടെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജിആർ അനിൽ വിഷു-റംസാൻ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

Most Read: എലത്തൂർ തീവെപ്പ് കേസ്; പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE