വയനാട് പുനരധിവാസം; വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നുകോടി നൽകുമെന്ന് മോഹൻലാൽ

വളരെ സങ്കടകരമായ കാഴ്‌ചകളാണ് വയനാട്ടിൽ കണ്ടത്. ഇവിടെയെത്തിയാലേ അതിന്റെ വ്യാപ്‌തി മനസിലാകുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.

By Trainee Reporter, Malabar News
Mohanlal-marakkar release
Ajwa Travels

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകി നടനും ലെഫ്.കേണൽ കൂടിയായ മോഹൻലാൽ. വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നുകോടി രൂപ നൽകുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചു. ആദ്യഘട്ടമായാണ് മൂന്നുകോടി നൽകുക. പിന്നീട് ആവശ്യാനുസരണം കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകൾ സന്ദർശിച്ച ശേഷം പുഞ്ചിരിമട്ടത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. വളരെ സങ്കടകരമായ കാഴ്‌ചകളാണ് വയനാട്ടിൽ കണ്ടത്. ഇവിടെയെത്തിയാലേ അതിന്റെ വ്യാപ്‌തി മനസിലാകുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.

”ഒറ്റനിമിഷം കൊണ്ട് ഒട്ടേറെപ്പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്‌ടപ്പെട്ടു. നമ്മളെല്ലാവരും ഒന്നിച്ചു ചേർന്ന് അവർക്കൊപ്പം നിൽക്കുന്നുവെന്നത് വലിയ കാര്യമാണ്. ഇന്ത്യൻ സൈന്യം, നാവികസേന, അഗ്‌നിരക്ഷാ സേന, എൻഡിആർഎഫ്, വ്യോമസേന, പോലീസ്, ആതുരസേവകർ, എല്ലാറ്റിനും ഉപരി നാട്ടുകാർ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയംകൊണ്ട് ബെയ്‌ലി പാലം നിർമിക്കാനായത് അൽഭുതമാണ്”.

”ഞാനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ 40ഓളം പേർ ആദ്യമെത്തി വലിയ പ്രയത്‌നങ്ങൾ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു. കഴിഞ്ഞ 16 വർഷമായി ഞാനും ഈ ബറ്റാലിയന്റെ ഭാഗമാണ്. ഇവർക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസുകൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് ഇവിടെയെത്തിയത്. ഇത്തരം ദുരന്തങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ നമുക്ക് ഒന്നിച്ചു പ്രവൃത്തിക്കണം”- മോഹൻലാൽ പറഞ്ഞു.

Most Read| ഭീകരാക്രമണം; സുരക്ഷാ തന്ത്രങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE