കൊച്ചി: വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത വി ഫോർ കൊച്ചി സാമൂഹ്യവിരുദ്ധമാണെന്ന് മന്ത്രി ജി സുധാകരൻ. കണ്ടുകൊണ്ട് നിൽക്കുന്നവർക്കും കുറ്റം പറയുന്നവർക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും. എഞ്ചിനീയർമാരാണ് പാലം എപ്പോൾ തുറക്കണം എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.
മേൽപ്പാലം തുറന്നുകൊടുത്ത സംഭവത്തിന് പിന്നിൽ മാഫിയയാണ്. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. ഇതിൽ അന്വേഷണം വേണമെന്നും മന്ത്രി ജി സുധാകരൻ ആവശ്യപ്പെട്ടു. ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വൈറ്റില പാലത്തെ പാലാരിവട്ടം പാലം പോലെയാക്കാനാണ് നീക്കം. പാലാരിവട്ടത്ത് അഴിമതി കാണിച്ച സംഘമാണ് ഇതിന് പിന്നിൽ. പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ളാൻ ചെയ്യുന്ന ഒരു പ്രൊഫഷണൽ ക്രിമിനൽ സംഘമുണ്ട് ഇവിടെ, ജി സുധാകരൻ പറഞ്ഞു.
Read also: കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കൽ; തുക തിരികെ ലഭിക്കാനുള്ള സമയപരിധി നീട്ടി






































