കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കൽ; തുക തിരികെ ലഭിക്കാനുള്ള സമയപരിധി നീട്ടി

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് കാലത്ത് ബുക്ക് ചെയ്‌ത റെയിൽവേ റിസർവേഷൻ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി നീട്ടി. റെയിൽവേ മന്ത്രാലയമാണ് സമയപരിധി നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

2020 മാർച്ച് 21 മുതൽ ജൂലൈ 31 വരെ ബുക്ക് ചെയ്‌ത‌ പിആർഎസ് കൗണ്ടർ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധിയാണ് നീട്ടിയത്. യാത്രാ തീയതി മുതൽ 9 മാസക്കാലത്തേക്ക് ഈ അനുകൂല്യം ലഭ്യമാകും. നേരത്തെ ഇത് ആറുമാസം ആയിരുന്നു. മഹാമാരി കാലത്ത് മന്ത്രാലയം റദ്ദാക്കിയ തീവണ്ടികളിലെ യാത്രക്കാർക്കാണ് പ്രയോജനം ലഭിക്കുക. റെയിൽവേ റദ്ദാക്കിയ റെഗുലർ ട്രെയിനിൽ ഈ കാലയളവിൽ ബുക്ക് ചെയ്‌തവർക്ക്  മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

റദ്ദാക്കപ്പെട്ട തീയതിക്ക് ആറുമാസത്തിന് ശേഷവും നിരവധി യാത്രക്കാർ അതാത് സോണുകൾക്ക് കീഴിലെ പരാതി സമർപ്പണ കാര്യാലയങ്ങളെ സമീപിച്ചിരുന്നു. ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട പിആർഎസ് കൗണ്ടർ ടിക്കറ്റുകളുടെ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ ലഭിക്കും.

Read also: താൽകാലിക നിയമനം; യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE