പ്രകാശം പരത്തി ഒരു മാസം തികഞ്ഞില്ല; മിഴിയടച്ച് കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ

By News Desk, Malabar News
Lights in kundannoor flyover
Representational Image
Ajwa Travels

കൊച്ചി: കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പരിഹാരം കാണാതെ അധികൃതർ. മേൽപാലം ഉൽഘാടനം ചെയ്‌ത്‌ ഒരു മാസം തികയുന്നതിന് മുൻപേയാണ് വിളക്കുകൾ പണി മുടക്കിയത്.

പാലത്തിൽ വെളിച്ചമില്ലാത്തത് കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണ്. മരട് ഭാഗത്ത് നിന്ന് പാളത്തിലേക്ക് കയറി വരുന്ന വാഹനങ്ങൾ കാണാനാകില്ല. ഇതുമൂലം പാലത്തിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജനുവരി 9നാണ് വൈറ്റില-കുണ്ടന്നൂർ മേൽപാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തത്‌.

Also Read: കോവിഡ് വ്യാപനം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE