പാലക്കാട്: അഞ്ചാം ദിവസത്തിലേക്ക് കടന്ന് വാളയാര്‍ കേസില്‍ നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കുടുംബം സര്‍ക്കാര്‍ സ്‌ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്‌ത എം ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെടുന്നത്.
ഈ മാസം 31 വരെയാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് മുന്നില്‍ അമ്മ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന സമരത്തിലും അനുകൂല നടപടി ലഭിച്ചില്ലെങ്കില്‍ സമരം സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് വ്യാപിപ്പിക്കാനാണ് പെണ്‍കുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.
Read Also: ലിബിയയില്‍ ബന്ദിയാക്കപ്പെട്ട 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ ഇവിടെ എത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരത്തിന് പിന്തുണയുമായി അട്ടപ്പളത്തെ സമരപന്തല്‍ സന്ദര്‍ശിക്കും.