ന്യൂഡെൽഹി: കരട് വിജ്‌ഞാപനത്തിനെതിരെ കോഴിക്കോട് ആസ്‌ഥാനമായ കർഷക ശബ്‌ദം എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. വിജ്‌ഞാപനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്‌ഞാപനം വരുമ്പോള്‍ ഹരജി നല്‍കാമെന്നും കോടതി വ്യക്‌തമാക്കി.
ചീഫ് ജസ്‌റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് 2020ല്‍ സമര്‍പ്പിച്ച ഹരജി തള്ളിയത്. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ 2018ലെ കരട് വിജ്‌ഞാപനത്തിനെതിരെ ആയിരുന്നു ഹരജി.
സര്‍ക്കാര്‍ കൊണ്ടുവരുന്ന കരട് വിജ്‌ഞാപനം കൃഷിയെയും കര്‍ഷക നിലനില്‍പ്പിനെയും ബാധിക്കുമെന്നും കേരളത്തിലെ 123 ജനവാസ ഗ്രാമങ്ങള്‍ പരിസ്‌ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും ഗാഡ്‌ഗിൽ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുതെന്ന് സംസ്‌ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
2018ൽ വന്ന കരട് വിജ്‌ഞാപനത്തിൽ രണ്ടുവർഷങ്ങൾക്ക് ശേഷം ഹരജി സമര്‍പ്പിച്ച നടപടിയെ ചോദ്യം ചെയ്‌തുകൊണ്ടാണ് സുപ്രീം കോടതി ഹരജി തള്ളിയത്. എന്നാൽ, ഹരജി വൈകിയതെന്തെന്ന ചോദ്യത്തിന് വിഷയത്തില്‍ ഒരുപാട് ജനങ്ങളുടെ അഭിപ്രായം തേടാനും ആവശ്യംവേണ്ട പഠനത്തിനുമാണ് സമയം ആവശ്യമായി വന്നതെന്ന് ഹരജിക്കാര്‍ മറുപടി നല്‍കി. എന്നാലിത് കോടതി പരിഗണിച്ചില്ല.
Most Read: പ്രണയക്കെണി യാഥാർഥ്യം; തലശേരി ആർച്ച് ബിഷപ്പ്