യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെ ഇ കൊമേഴ്സ് രംഗത്ത് ചുവടുവെക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ചാണ് കമ്പനി ഇ കൊമേഴ്സ് മേഖലയിലേക്കും കടന്നുവരുന്നത്.
ബിസിനസ് പേരിന് അടുത്തായി ഉപയോക്താക്കൾക്ക് സ്റ്റോർഫ്രണ്ട് എന്ന ഐക്കൺ കാണാം. കാറ്റലോഗ് കാണുന്നതിനും വിൽപ്പനക്കുള്ള സാധനങ്ങളുടെ വിവരങ്ങൾ കാണാനും മറ്റു സേവനങ്ങൾ പരിചയപ്പെടാനും ഈ ഐക്കണിലൂടെ സാധിക്കും. കോൾ ബട്ടണിൽ അമർത്തിയാൽ വോയിസ് കോളും വീഡിയോ കോളും ചെയ്യാനുള്ള സൗകര്യവുമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തിൽ അവതരിപ്പിച്ചതായി കമ്പനി അറിയിച്ചു.
വാട്സ്ആപ്പിന്റെ കണക്കനുസരിച്ച് 17.5 കോടി ആളുകളാണ് ദിവസേന ബിസിനസ് അക്കൗണ്ട് വഴി സന്ദേശങ്ങൾ പങ്കുവെക്കുന്നത്. നാല് കോടിയോളം പേർ ഓരോ മാസവും ബിസിനസ് കാറ്റലോഗുകൾ കാണുന്നുമുണ്ട്. ഇന്ത്യയിൽ ഇത് 30 ലക്ഷത്തിന് മുകളിലാണ്. ഈ സാഹചര്യത്തിലാണ് ഇ കൊമേഴ്സ് മേഖലയിലേക്കും വാട്സ്ആപ്പ് ചുവടുവെക്കുന്നത്.
Read also: കമലയുടെ വരവിനായി തമിഴ്നാട് കാത്തിരിക്കുന്നു; യുഎസ് വൈസ് പ്രസിഡണ്ടിന് സ്റ്റാലിന്റെ കത്ത്







































