കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുന്നു; യുഎസ് വൈസ് പ്രസിഡണ്ടിന് ‌സ്‌റ്റാലിന്റെ കത്ത്

By News Desk, Malabar News
Stalin Wrote letter to kamala harris in tamil
Kamala Harris, MK Stalin
Ajwa Travels

ചെന്നൈ: നിയുക്‌ത യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിൻ. ഡിഎംകെയുടെ രാഷ്‌ട്രീയ ആശയങ്ങൾക്ക് കമലയുടെ വിജയം പ്രചോദനം നൽകുന്നതായി സ്‌റ്റാലിൻ കുറിച്ചു. കത്തിന്റെ പകർപ്പ് അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡണ്ടിന് തമിഴ് വേരുകളുള്ളതിൽ അഭിമാനിക്കുന്നതായി സ്‌റ്റാലിൻ പറഞ്ഞു. അമ്മ ശ്യാമളാ ഗോപാലന്റെ മാതൃഭാഷയിൽ ലഭിക്കുന്ന കത്ത് കമലക്ക് കൂടുതൽ സന്തോഷം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൽ സ്‌റ്റാലിൻ പറഞ്ഞു.

വണക്കം എന്ന് പറഞ്ഞ് തുടങ്ങുന്ന കത്തിൽ ‘അമേരിക്കക്ക് നേട്ടങ്ങൾ സമ്മാനിക്കുന്നതിനോടൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിന്റെ നെറുകയിൽ എത്തിക്കണം.കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണ്’ എന്ന് സ്‌റ്റാലിൻ കുറിച്ചു.

തമിഴ് ഭാഷയില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന് സ്‌റ്റാലിൻ കത്തയച്ചത് അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡണ്ടായത് എല്ലാ തമിഴ്‌നാട്ടുകാർക്കും അഭിമാനിക്കാന്‍ വക നല്‍കുന്നുവെന്ന് കത്തില്‍ പറയുന്നു. ഡിഎംകെയുടെ ആശയം ലിംഗ സമത്വമാണെന്നും അതിനാൽ കമലയുടെ വിജയം പ്രസ്‌ഥാനത്തിന് വളരെയധികം സന്തോഷം നൽകുന്നുവെന്നും സ്‌റ്റാലിൻ അറിയിച്ചു. കമലയുടെ കാഴ്‌ചപ്പാടും കഠിനാധ്വാനവും അമേരിക്ക ഭരിക്കാൻ ഒരു തമിഴ് സ്‌ത്രീക്ക് കഴിവുണ്ടെന്ന് തെളിയിച്ചെന്നും സ്‌റ്റാലിൻ കത്തിലൂടെ ചൂണ്ടിക്കാട്ടി.

കമലാ ഹാരിസിന്റെ അമ്മ ശ്യാമളാ ഗോപാലൻ തമിഴ്‌നാട്ടിലെ തിരുവാവൂർ ജില്ലയിലെ തുളസീന്ദ്രപുരം സ്വദേശിയാണ്. കമലയുടെ വിജയം പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്‌തുമാണ് നാട് ആഘോഷിച്ചത്.

Also Read: ബിഹാറില്‍ അന്തിമഫലം പുറത്തുവരാന്‍ വൈകും; തിരഞ്ഞെടുപ്പ് കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE