ന്യൂഡെൽഹി: ഉച്ചക്ക് ഒരുമണിയോടെ പ്രവർത്തനരഹിതമായ വാട്‌സാപ്പ് പ്രവർത്തനം പുനഃസ്‌ഥാപിച്ചു. എന്താണ് സംഭവിച്ചതെന്ന വിശദീകരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
ഹാക്കിംഗ് അല്ല സംഭവിച്ചതെന്നും ചില പുതിയ അപ്‌ഡേറ്റുകൾക്കുള്ള ശ്രമത്തിനിടയിൽ സംഭവിച്ച പിഴവാകാനാണ് സാധ്യതയെന്നും സാങ്കേതിക വിദഗ്‌ധർ പറയുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പിന്റെയും ആഫ്രിക്കയുടെയും വലിയ ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ തടസം നേരിട്ടിരുന്നു.
വാട്‌സാപ്പ് ആരംഭിച്ച 2009ന് ശേഷം നേരിടുന്ന ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും ഗുരുതരവുമായ പ്രശ്‌നമാണ് ഇപ്പോൾ വാട്‌സാപ്പ് നേരിട്ടത്. യാഹൂവിന്റെ മുൻ ജീവനക്കാരായ ബ്രയാൻ ആക്‌ടനും ജാൻ കോമും ചേർന്ന് സ്‌ഥാപിച്ച വാട്‌സാപ്പ് 2014 ഫെബ്രുവരിയിൽ ഫേസ്ബുക് ഏറ്റെടുത്തു. ലോകമെമ്പാടുമായി 2 ബില്ല്യണിലധികം ഉപഭോക്‌താക്കളാണ് വാട്‌സാപ്പിന് ഉള്ളത്.
Most Read: ആര്യന്‍ഖാന്‍ കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്‌തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്































