വാഷിങ്ടൻ: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്‌പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സംഭവം ഭീകരപ്രവർത്തനമെന്ന് ട്രംപ് പറഞ്ഞു. അക്രമിയെ മൃഗം എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.
അക്രമി അഫ്‌ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു. ”ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണ്. രാജ്യത്തിനെതിരെയും മനുഷ്യരാശിക്ക് എതിരേയുമുള്ള കുറ്റകൃത്യമാണിത്”- ട്രംപ് പറഞ്ഞു.
”500 നാഷണൽ ഗാർഡുകളെ സംഭവ സ്‌ഥലത്ത് അധികമായി വിന്യസിച്ചു. പരിക്കേറ്റ് ആശുപത്രിയിലുള്ള രണ്ട് നാഷണൽ ഗാർഡുകളുടെ നില ഗുരുതരമാണ്. ആക്രമിക്കും വെടിവയ്‌പ്പിൽ പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. അക്രമി പെട്ടെന്ന് വെടിവയ്‌ക്കുക ആയിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇയാളുടെ പശ്‌ചാത്തലം പരിശോധിക്കുകയാണ്”- ട്രംപ് പറഞ്ഞു.
ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിക്കായിരുന്നു സംഭവം. വെടിവയ്‌പ്പ് നടക്കുമ്പോൾ ഡൊണാൾഡ് ട്രംപ് ഫ്‌ളോറിഡയിൽ അദ്ദേഹത്തിന്റെ വെസ്‌റ്റ് പാം ബീച്ച് ഗോൾഫ് ക്ളബ്ബിലായിരുന്നു. വെടിവയ്‌പ്പിന് പിന്നാലെ വൈറ്റ് ഹൗസിൽ ലോക്‌ഡൗൺ ഏർപ്പെടുത്തി.
Most Read| പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും








































