കാസർഗോഡ്: ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. കാസർഗോഡ് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയിൽ കുടുംബ വഴക്കിനിടയിലാണ് അനിൽകുമാർ സുമിതയെ ആക്രമിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുമിതയുടെ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
Malabar News: പയ്യാനക്കലിലെ അഞ്ചു വയസുകാരിയുടെ കൊല; മാതാവിനെ കസ്റ്റഡിയിൽ വിടാൻ ഉത്തരവ്