കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഇവരുടെ കുട്ടിയേയും കൊണ്ട് വീടുവിട്ടു. റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
പുലർച്ചെ നടന്ന സംഭവം ഏറെ വൈകിയാണ് പുറത്തറിഞ്ഞത്. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽവാസികൾ അകത്ത് പ്രവേശിച്ച് പരിശോധന നടത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സജിയെ കണ്ടത്. കോട്ടയം ഈസ്റ്റ് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. റോസന്നയെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
മാനസിക പ്രശ്നങ്ങളുള്ള റോസന്നയോടൊപ്പം കുട്ടിയുള്ളത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനാൽ എത്രയും വേഗം ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സജിയുടെ മൃതദേശം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.
Also Read: ആലുവയിലെ വിവാദ പോലീസ് റിപ്പോർട്; കടുത്ത അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി







































