പാലക്കാട്: ജില്ലയിലെ തേനൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. രാപകലില്ലാതെ ഇവയുടെ ശല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്. നെല്ല്, പച്ചക്കറി മുതലായവയാണ് ഇവ പ്രധാനമായും നശിപ്പിക്കുന്നത്. കൂടാതെ ഇവയുടെ ശല്യം കാരണം കിഴങ്ങു വർഗങ്ങൾ കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്നും കർഷകർ വ്യക്തമാക്കുന്നു.
പ്രദേശത്തെ കൊഴുക്കൊള്ളിപ്പാടം, എണ്ണപ്പാടം, കുന്നശ്ശേരിപ്പാടം, വാലിപ്പാടം, വള്ളിയാടപ്പാടം, ഇരുപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലാണ് പ്രധാനമായും പന്നികളുടെ ശല്യം രൂക്ഷമായി തുടരുന്നത്. പകൽ പൊന്തക്കാടുകളിൽ കഴിയുന്ന ഇവ രാത്രികാലങ്ങളിൽ വയലുകളിൽ ഇറങ്ങി നെല്ല് ചവിട്ടിമെതിച്ചു നശിപ്പിക്കാറാണ് പതിവ്.
പാട്ട കൊട്ടിയും, പന്തം കൊളുത്തിയും, പടക്കം പൊട്ടിച്ചും, തുണിവേലി കെട്ടിയും, കമ്പി കെട്ടിയും പന്നിക്കൂട്ടത്തെ പ്രതിരോധിക്കാൻ കർഷകർ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇവയൊന്നും ഫലം കാണുന്നില്ലെന്നും കർഷകർ വ്യക്തമാക്കുന്നു. പന്നികൾക്ക് പുറമെ മയിലുകളും, കുരങ്ങുകളും ഇവിടങ്ങളിൽ കൃഷി നശിപ്പിക്കാറുണ്ട്. ഇതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് കർഷകർക്ക് ഉണ്ടാകുന്നത്.
Read also: വായുമലിനീകരണം പ്രതിവര്‍ഷം 70 ലക്ഷം പേരുടെ ജീവനെടുക്കുന്നു; ലോകാരോഗ്യ സംഘടന







































