പാലക്കാട്: അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരി എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ പോയതായിരുന്നു.
മരത്തിന്റെ മറവില്‍ നിന്നിരുന്ന ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വെച്ചതോടെ ആന തിരികെ പോയി. മാരിയെ ഗുരുതര പരുക്കുകളോടെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
Malabar News: മദ്യലഹരിയിൽ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി







































