അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്

By News Desk, Malabar News
Aman was killed in a wild elephant attack in Wayanad
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരി എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ പോയതായിരുന്നു.

മരത്തിന്റെ മറവില്‍ നിന്നിരുന്ന ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വെച്ചതോടെ ആന തിരികെ പോയി. മാരിയെ ഗുരുതര പരുക്കുകളോടെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

Malabar News: മദ്യലഹരിയിൽ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE