വയനാട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ തൊറപ്പള്ളിയിൽ കാട്ടാനയിറങ്ങി ആദിവാസി റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ തകർത്തു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ കയറിയ ആന നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂളിൽ കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ശേഷം സമീപത്തുള്ള ചിപ്സ് നിർമാണക്കടയും ആന തകർത്തു. മുതുമല വനത്തിൽ നിന്നുമാണ് ഇവിടെ ഇപ്പോൾ കാട്ടാന സ്ഥിരമായി ഇറങ്ങുന്നത്. കാട്ടാന ഇറങ്ങുന്നത് തടയുന്നതിനായി ഇവിടെ സോളാർ വേലികളും, കിടങ്ങുകളും നിർമിച്ചിരുന്നു. എന്നാൽ ചില ഭാഗങ്ങളിൽ മണ്ണ് വീണ് കിടങ്ങ് നികന്നിട്ടുണ്ട്. ഈ ഭാഗത്ത് കൂടിയാണ് നിലവിൽ കാട്ടാന ഇറങ്ങുന്നത്.
Read also : നൂല്പുഴയില് വീണ്ടും ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു






































