പാലക്കാട്: ശിരുമുഖ ഫോറസ്‌റ്റ് റേഞ്ചിൽ ഭവാനിസാഗർ റിസർവോയറിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. 18നും 20നും ഇടയിൽ പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് റേഞ്ചർ ശെന്തിൽകുമാർ അറിയിച്ചു.
തിങ്കളാഴ്‌ച വൈകീട്ടാണ് പെത്തികുട്ട ബീറ്റിൽ റിസർവ് ഫോറസ്‌റ്റിനരികെ 20 മീറ്റർ അകലെയായി ആനയുടെ ജഡം കണ്ടെത്തിയത്. ഇതേത്തുടർന്ന് ചൊവ്വാഴ്‌ച രാവിലെ ഡിഎഫ്ഒ. അശോക് കുമാർ, വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. സുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി പോസ്‌റ്റുമോർട്ടം നടത്തി.
കടുത്ത കരൾരോഗം ബാധിച്ചതാണ് മരണ കാരണമെന്ന് ഡോക്‌ടർ അറിയിച്ചു. ശരീരത്തിൽ നിന്ന് രക്‌തം വാർന്നു പോയതിന്റെ അടയാളവും ഉണ്ടായിരുന്നു. ആന ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Most Read: വധ ഗൂഢാലോചന; ദിലീപിന്റെ ഹരജിയിൽ ഇന്നും വാദം തുടരും






































