നിലമ്പൂര്‍ : മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി. നിലമ്പൂര്‍ പോലീസ് സ്റ്റേഷന് സമീപത്ത് കൂടി പുഴ കടന്നാണ് ആന ടൗണില്‍ ഇറങ്ങിയത്. ആനയുടെ ആക്രമണത്തില്‍ പ്രദേശത്തുള്ള ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍ സ്വദേശിയായ ക്രിസ്റ്റിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആന ടൗണിലിറങ്ങിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ഭീതി പരത്തിക്കൊണ്ട് ഏകദേശം ഒരു മണിക്കൂറോളം ആന ടൗണില്‍ തന്നെ തുടര്‍ന്നു. യുവാവിനെ ആക്രമിച്ച ആന ടൗണിലെ ഓഡിറ്റോറിയത്തിന്റെ മതിലും തകര്‍ത്തു. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ് നാട്ടുകാരും, റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ചേര്‍ന്ന് ആനയെ വനത്തിലേക്ക് തിരിച്ചയച്ചത്.
Read also : വിസ തട്ടിപ്പ് കേസ്; രണ്ട് വര്‍ഷത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍