അഡ്വ. കെ ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ച് നാട്ടുകാർ

മണിക്കൂറുകളോളം നീണ്ട നാട്ടുകാരുടെ ഉപരോധ സമരത്തിനൊടുവിൽ, ഇന്ന് വൈകിട്ടോടെ സ്‌ഥലം നേരിട്ട് സന്ദർശിച്ച തഹസിൽദാർ വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്.

By Central Desk, Malabar News
Locals besiege Ponnani tehsildar Led by KPCC Member Adv. Sivaraman
Ajwa Travels

പൊന്നാനി: വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്ന നഗരസഭയിലെ കല്ലിക്കട നിവാസികൾ കെപിസിസി അംഗം അഡ്വ. കെ ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ചു. പ്രദേശത്തെ വീടുകളിൽ മഴവെള്ളം കയറി ദുരിതമനുഭവിക്കുന്നതിൽ പ്രതിക്ഷേധിച്ചാണ് ഉപരോധം.

20 വർഷമായി ദുരിതത്തിലാണ് പൊന്നാനി നഗരസഭ കല്ലിക്കട റോഡ് നിവാസികൾ. മഴയൊന്നു പെയ്‌താൽ വീടുകളിൽ വെള്ളം കയറും, വാഹനങ്ങൾ വിളിച്ചാൽ വരാതെയാവും, വിദ്യാർഥികൾ സ്‌കൂളിൽ പോകുന്നത് നിർത്തും, രോഗികൾ നരകിക്കും. പ്രശ്‌നം പരിഹരിക്കാൻ നാട്ടുകാർ കയറി ഇറങ്ങാത്ത സർക്കാർ സ്‌ഥാപനങ്ങൾ ഇല്ല.’ -അഡ്വ. കെ ശിവരാമൻ പറഞ്ഞു.

‘നഗര സഭ സെക്രട്ടറി, പിഡബ്ളിയുഡി ഓഫീസർമാർ ഉൾപ്പടെ പലരെയും വർഷങ്ങളായി ഇന്നാട്ടുകാർ സമീപിക്കുന്നു. ഇതിനിടെ ജനങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് 2021ൽ മുൻ എംഎൽഎ പി ശ്രീരാമകൃഷ്‌ണന്റെ എംഎൽഎ ഫണ്ട് പാസായി. ഫണ്ട് പ്രകാരമുള്ള റോഡ് പണി നടക്കാതിരുന്നിട്ട് ഇപ്പോൾ രണ്ട് മഴക്കാലം കഴിയുന്നു.’ -ശിവരാമൻ വിശദീകരിച്ചു.

‘മഴ വെള്ളം ഒഴുകി പോകുന്നതിൽ നടപടി തൃപ്‌തികരം അല്ലാത്തതിനാലാണ് ഉപരോധ സമരത്തിന് നേതൃത്വം നൽകേണ്ടിവന്നത്. തഹസിൽദാരുടെ മുറിയിലേക്കുള്ള പ്രധാന വാതിലാണ് സമരക്കാർ ഉപരോധിച്ചത്. മണിക്കൂറുകളോളം നീണ്ട ഉപരോധ സമരത്തിനൊടുവിൽ, ഇന്ന് വൈകിട്ടോടെ കല്ലിക്കട പ്രദേശം നേരിട്ട് സന്ദർശിച്ച തഹസിൽദാർ വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്.’ -ശിവരാമൻ പറഞ്ഞു.

Locals besiege Ponnani tehsildar Led by KPCC Member Adv. Sivaraman
പ്രദേശം നേരിട്ട് സന്ദർശിക്കുന്ന തഹസിൽദാരും സംഘവും

പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ജനകീയ സമരം കൂടുതൽ ശക്‌തമാക്കുമെന്നും ശിവരാമൻ പറഞ്ഞു. അഡ്വ. കെ ശിവരാമൻ ഉൽഘാടനം ചെയ്‌ത ഉപരോധസമരത്തിൽ നാട്ടുകാർക്കൊപ്പം കെപി സോമൻ, കെ അബ്‌ദുൽ ജബ്ബാർ, എപി സജ്‌ന, ആലിയമാക്കാനാകത്ത് ഖദീജ, മുല്ലവളപ്പിൽ ജമീല, എഎം ആമിനു, കണ്ണം കമ്മാലികനകത്ത് മുഹമ്മദ്‌, ടി സുബ്രഹ്‌മണ്യൻ തുടങ്ങിയവരും നേതൃനിരയിൽ പങ്കെടുത്തു.

Most Read: മതപരിവർത്തനം; മാനന്തവാടി സ്വദേശികള്‍ കര്‍ണാടകയില്‍ കസ്‌റ്റഡിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE