മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ചെമ്പകൊല്ലി പാലയ്‌ക്കാട്ടു തോട്ടത്തിൽ ജോസാണ് (63) മരിച്ചത്.

By Trainee Reporter, Malabar News
wild elephant attack in malappuram
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ പോത്തുകല്ലിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഉപ്പട ചെമ്പകൊല്ലിയിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ചെമ്പകൊല്ലി പാലയ്‌ക്കാട്ടു തോട്ടത്തിൽ ജോസാണ് (63) മരിച്ചത്. മേയ്‌ക്കാൻ വിട്ട പശുവിനെ തിരിച്ചു കൊണ്ടുവരാൻ വനത്തിന് സമീപത്തേക്ക് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വഴിയിലൂടെ പോയിരുന്ന ഒരാളാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. ഉടൻ തന്നെ ഉദ്യോഗസ്‌ഥരെ വിവരമറിയിക്കുക ആയിരുന്നു. ജോസിനെ ആദ്യം ഉപ്പടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നേരത്തെയും ഇവിടെ കാട്ടാന ആക്രമണം ഉണ്ടായ പ്രദേശമാണ്. കുട്ടിയുമായി വന്ന പിടിയാനയാണ് ജോസിനെ അക്രമിച്ചതെന്നാണ് വിവരം.

Most Read| കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE