കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂർ സ്വദേശി അവറാച്ചന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പാണ് കാട്ടാന കുത്തിമറിച്ചിട്ടത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തേനരുവി എസ്‌റ്റേറ്റിനടുത്ത് കുറച്ച് ദിവസങ്ങളായി ഈ കാട്ടാനയെ കാണുന്നുണ്ടെന്നും പലയിടങ്ങളിലെയും കൃഷി നശിപ്പിച്ചതായും നാട്ടുകാർ പരാതിപ്പെട്ടു. ഇക്കാര്യം വനംവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടും ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. ആർആർടി ടീം എത്തിയാണ് ജീപ്പ് പൂർവസ്‌ഥിതിയിലാക്കിയത്.
Most Read| പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റ്; തുറന്ന് സമ്മതിച്ച് തഹാവൂർ റാണ