കണ്ണൂർ: വന്യമൃഗ ശല്യം രൂക്ഷമായ മാട്ടറ പീടിക കുന്നിൽ കർണാടക അതിർത്തിയിലെ തകർന്നു കിടക്കുന്ന വൈദ്യുതി വേലി പുനഃസ്‌ഥാപിക്കാൻ ജനകീയ പങ്കാളിത്തത്തോടെ ശ്രമം ആരംഭിച്ചു. 1200 മീറ്റർ ദൈർഘ്യമുള്ള വനാതിർത്തിയിൽ 3 ടീമുകളായി തിരിഞ്ഞാണ് പ്രവൃത്തി നടത്തുന്നത്. കാട്ടാന ചവിട്ടിയും മരങ്ങൾ വീണും കാട് കയറിയും സോളർ വേലി തകർന്നു കിടക്കുകയാണ്. 2014ൽ നിർമിച്ച സോളർ കമ്പിവേലി സംരക്ഷിക്കാം നടപടി എടുക്കാത്തതാണ് തകർച്ചക്ക് കാരണം.
വേലി പുനഃസ്‌ഥാപിക്കാൻ സർക്കാരിലും വനം വകുപ്പിലും പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. 5 ദിവസമായി പരിസരത്ത് തമ്പടിച്ച കാട്ടാനക്കൂട്ടം ഏക്കറുകണക്കിന് കൃഷിഭൂമിയിൽ കയറി വിളകൾ നശിപ്പിച്ചു. ടാപ്പിങ് തൊഴിലാളികളും കശുവണ്ടി ശേഖരിക്കാൻ എത്തുന്നവരും ആനയുടെ മുൻപിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതോടെയാണ് നാട്ടുകാർ ഇടപെട്ട് ശ്രമദാനത്തിലൂടെ വേലി പുതുക്കി പണിയാൻ തീരുമാനം എടുത്തത്.
Read Also: കുടിയിറക്ക് ഭീഷണിയിൽ കുട്ടിപ്പുല്ല് നിവാസികൾ ; മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിൽ







































