കുടിയിറക്ക് ഭീഷണിയിൽ കുട്ടിപ്പുല്ല് നിവാസികൾ ; മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിൽ

By News Desk, Malabar News
Ajwa Travels

ആലക്കോട്: വർഷങ്ങൾ പിന്നിടുമ്പോഴും നടുവിൽ പഞ്ചായത്തിലെ കുട്ടിപ്പുല്ല് കുടിയിറക്ക് പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നു. റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം ഇല്ലാത്ത നടപടി മൂലം ഇവിടുത്തെ മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിലാണ്. രണ്ടു വർഷം മുൻപ് ഭൂമി സർവേ ചെയ്‌ത്‌ ജണ്ട കെട്ടുമ്പോൾ കുടുംബങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അധിക ഭൂമി കണ്ടെത്തുന്നതിനും അവരുടെ ഭൂമി അളന്ന് അവർക്കു തന്നെ വിട്ടുനൽകുന്നതിനും വേണ്ടിയാണ് എന്നായിരുന്നു വനംവകുപ്പ് പറഞ്ഞിരുന്നത്.

അന്നാരും തന്നെ എതിർപ്പുമായി മുന്നോട്ട് വന്നിരുന്നില്ല. എന്നാൽ, നാളിതു വരെയായിട്ടും വിഷയത്തിൽ തീരുമാനം ഉണ്ടായില്ല. വർഷങ്ങളായുള്ള കുടിയിറക്ക് ഭീഷണിയെ തുടർന്ന് ഇപ്പോൾ ഏതാനും കുടുംബങ്ങൾ മാത്രമേ ഇവിടെ താമസമുള്ളൂ. മറ്റുള്ളവർ ഇവിടം വിട്ട് പോയെങ്കിലും ബാക്കിയുള്ളവർക്ക് പോകാൻ ഇടമില്ലാത്തതിനാൽ വന്യമൃഗങ്ങളെ ഭയന്നാണ് ഈ കാട് കയറിയ പ്രദേശത്ത് കഴിയുന്നത്. കാട് വെട്ടിത്തളിക്കാൻ പോലും തങ്ങൾക്ക് അവകാശമില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്.

1986 ൽ നിയമാനുസൃതമായാണ് തങ്ങൾ ഇവിടെ ഭൂമി വാങ്ങിയത്. 1999 വരെ നികുതിയും അടച്ചതാണ്. പിന്നീട് ഭൂനികുതി സർക്കാർ സ്വീകരിക്കാതെ വന്നതോടെയാണ് പ്രശ്‍നങ്ങൾ തുടങ്ങിയത്. ജീർണിച്ച് തുടങ്ങിയ വീടുകൾ നന്നാക്കാൻ പോലുമാകാത്ത അവസ്‌ഥയിലാണെന്നും ആളുകൾ പറയുന്നു.

Also Read: കോവിഡ് വ്യാപനം; കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE