മാനന്തവാടി: കുറുക്കൻമൂലയിലെ കടുവാ ശല്യത്തിനെതിരെയും വന്യമൃഗ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവന്ന സത്യാഗ്രഹ സമരം പുനരാരംഭിച്ചു. പിടി തോമസ് എംഎൽഎയുടെ ദുഃഖാചരണത്തെ തുടർന്ന് നിർത്തിവെച്ച സമരം ഇന്നലെയാണ് പുനരാരംഭിച്ചത്.
വരും ദിവസങ്ങളിലും സമരം തുടരാനാണ് യുഡിഎഫിന്റെ തീരുമാനം. ഡിസിസി ജനറൽ സെക്രട്ടറി എഎം നിഷാന്ത്, തൃശ്ശിലേരി മണ്ഡലം പ്രസിഡണ്ട് സതീശൻ, മുൻ മണ്ഡലം പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, കെഎസ്യു ജില്ലാ സെക്രട്ടറി സുശോഭ് ചെറുകുമ്പം എന്നിവരാണ് ഇന്നലെ സത്യാഗ്രഹ സമരം നടത്തിയത്. രാവിലെ ഐസി ബാലകൃഷ്ണൻ എംഎൽഎ സമരം ഉൽഘാടനം ചെയ്തു.
Most Read: പാലായി ഷട്ടർ കം ബ്രിഡ്ജ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു








































