കല്‍പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്‌ഥാനാർഥിയായി സുൽത്താൻ ബത്തേരിയിൽ മൽസരിക്കുമെന്ന് സികെ ജാനു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയർപേഴ്‌സണുമായ ജാനു ഇക്കാര്യമറിയിച്ചത്.
എന്‍ഡിഎ വിട്ട് സിപിഎമ്മിൽ ചേർന്നു എന്നത് തെറ്റാണ്. അവരുമായി ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്‌തത്. ബിജെപിയെ എന്നും വിശ്വാസമാണ്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടു നേടാന്‍ കഴിയുമെന്നും തീര്‍ച്ചയായും വിജയം തന്റെ കൂടെയാണെന്നും ജാനു പറഞ്ഞു.
ബത്തേരിയിലെ എല്ലാ ജനങ്ങളും ഇന്നും തന്നെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അടിസ്‌ഥാന ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കുക. ബത്തേരി മണ്ഡലത്തില്‍ സ്‌ഥിരമായി പോകുകയും വനവാസി വിഭാഗത്തിന്റെ പല പ്രശ്‌നങ്ങളിലും ഇടപെടും ചെയ്‌തിട്ടുണ്ട്. അതിനാല്‍ തികഞ്ഞ ആത്‌മവിശ്വാസം ഉണ്ടെന്നും സികെ ജാനു പറഞ്ഞു.
Read also: കുമ്മനം തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ല; ഒ രാജഗോപാല്‍







































