കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കും, 110% സാധ്യതയുണ്ട്; കെ. സുധാകരൻ

കണ്ണൂരിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്ന് സുധാകരൻ നേരത്തെ വ്യക്‌തമാക്കിയതാണ്. എന്നാൽ, എംപിമാർ മൽസരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. സുധാകരന് മാത്രം ഇളവ് നൽകാൻ സാധ്യതയില്ലെന്നാണ് വിവരം.

By Senior Reporter, Malabar News
KPCC Leadership Change Discussion
Ajwa Travels

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കുമെന്ന് കെ. സുധാകരൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. കണ്ണൂരിൽ മൽസരിക്കുമെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്.

കണ്ണൂരിൽ 110 ശതമാനം മൽസരിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. സ്‌ക്രീനിങ് കമ്മിറ്റി തീരുമാനം വരട്ടെ. എന്നിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്ന് സുധാകരൻ നേരത്തെ വ്യക്‌തമാക്കിയതാണ്. എന്നാൽ, എംപിമാർ മൽസരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. സുധാകരന് മാത്രം ഇളവ് നൽകാൻ സാധ്യതയില്ലെന്നാണ് വിവരം.

സുധാകരൻ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചാൽ മറ്റു പേരുകളൊന്നും കാര്യമായി ചർച്ചയിലേക്ക് വന്നിട്ടുമില്ല. ടിഒ. മോഹനൻ, അമൃത രാധാകൃഷ്‌ണൻ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. എൽഡിഎഫ് സ്‌ഥാനാർഥിയായി കടന്നപ്പള്ളി രാമചന്ദ്രൻ തന്നെ മൽസരിക്കുന്നതിന് ഏറെക്കുറെ ധാരണയായി. ശക്‌തനായ സ്‌ഥാനാർഥിയെ നിർത്തിയാൽ കണ്ണൂർ പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.

Most Read| അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE