മുംബൈ: ഗുജറാത്തിൽ നിന്ന് മഹാരാഷ്‌ട്രയിലേക്കുള്ള യാത്രക്കിടെ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. പുറമെയുള്ള വിൻഡ് ഷീറ്റിൽ വിള്ളൽ ഉണ്ടായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ചൊവ്വാഴ്‌ച സ്‌പൈസ് ജെറ്റിന്റെ രണ്ടാമത്തെ വിമാനമാണ് സർവീസിനിടെ അടിയന്തര ലാൻഡിംഗ് നടത്തിയത്.
കാണ്ട്‌ലയിൽ നിന്ന് മുംബൈയിലേക്കുള്ള Q400 ഫ്‌ളൈറ്റ് SG3324 ആണ് നിലത്തിറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിൻഡ് ഷീൽഡിൽ വിള്ളൽ കണ്ടെത്തിയെങ്കിലും വിമാനത്തിനുള്ളിൽ മർദ്ദവ്യതിയാനം ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്‌തമാക്കി.
ചൊവ്വാഴ്‌ച ഉച്ചയോടെ ഡെൽഹി- ദുബായ് വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കിയിരുന്നു, സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. മുൻകരുതലെന്ന നിലക്കാണ് വിമാനം ഇറക്കിയതെന്ന് കമ്പനി വ്യക്‌തമാക്കി. യാത്രക്കാർക്കായി പകരം മറ്റൊരു വിമാനം ഏർപ്പാടാക്കുകയും ചെയ്‌തു.
Most Read: സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം








































