കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രദീപ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. ഹൊസ്ദുര്‍ഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂർത്തിയായി. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കെട്ടിച്ചമച്ച കേസാണ് തനിക്ക് എതിരെയുള്ളത് എന്നായിരുന്നു പ്രദീപ് കുമാറിന്റെ വാദം. 7 വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ ജാമ്യം അനുവദിക്കാൻ കീഴ്‌കോടതികൾക്ക് അധികാരമുണ്ട്. നാല് ദിവസം പോലീസ് കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തു. ഇനിയും റിമാൻഡ് നീട്ടരുതെന്നും പ്രദീപ് കുമാറിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം, പ്രദീപിന് ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കുന്നതിനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കുന്നതിനും വഴിവെക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നാല് ദിവസങ്ങളിലായി മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തോട് കാര്യമായ സഹകരണം ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ പ്രദീപ് കാസർഗോഡെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒന്നര മാസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രദീപാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
National News: കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി









































