ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ഷകരുമായി കൂടിയാലോചിക്കാതെ കാര്‍ഷിക നിയമങ്ങള്‍ രൂപപ്പെടുത്തിയത് എങ്ങനെയെന്ന് ചോദിച്ച പ്രിയങ്ക ഗാന്ധി രാജ്യതലസ്‌ഥാനത്ത് പ്രതിഷേധം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പേരില്‍ മാത്രമാണ് കാര്‍ഷിക നിയമമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ശതകോടീശ്വരരായ സുഹൃത്തുക്കള്‍ക്ക് മാത്രമേ അത് പ്രയോജനപ്പെടുകയുള്ളൂ എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. കൂടാതെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും അവരെ കേള്‍ക്കാനും കേന്ദ്രം തയ്യാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read Also: കർഷക പ്രതിനിധികളുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചർച്ച നടത്തി
‘പേര് കാര്‍ഷിക നിയമം എന്നാണ്, പക്ഷേ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് ശതകോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക് മാത്രം. കര്‍ഷകരുമായി ആലോചിക്കാതെ കാര്‍ഷിക നിയമങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാന്‍ സാധിക്കും? ഇതില്‍ കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ എങ്ങനെ അവഗണിക്കാന്‍ കഴിയും? സര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കണം. വരൂ, നമുക്ക് ഒരുമിച്ച് കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താം,’ പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
नाम किसान कानून
लेकिन सारा फायदा अरबपति मित्रों काकिसान कानून बिना किसानों से बात किए कैसे बन सकते हैं? उनमें किसानों के हितों की अनदेखी कैसे की जा सकती है?
सरकार को किसानों की बात सुननी होगी। आइए मिलकर किसानों के समर्थन में आवाज उठाएं।#SpeakUpForFarmers pic.twitter.com/av8i7jhUpt
— Priyanka Gandhi Vadra (@priyankagandhi) November 30, 2020
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ തടിച്ചു കൂടിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു.
അതേസമയം കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഉപാധികളോടെയല്ല മറിച്ച് തുറന്ന മനസോടെ വേണം ചര്‍ച്ചക്ക് വിളിക്കാനെന്നായിരുന്നു കര്‍ഷകരുടെ മറുപടി.
Read Also: വിജിലൻസിനെ നേരിടാൻ കെഎസ്എഫ്ഇ; ആഭ്യന്തര ഓഡിറ്റ് ഇന്ന് മുതൽ