ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന് വേണ്ടി മന്ത്രി രവിശങ്കർ പ്രസാദ് കർഷക പ്രതിനിധികളുമായി അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ടുകൾ. കേന്ദ്രത്തിന്റെ കാർഷിക നിയമത്തിന് എതിരെ കർഷകർ പ്രക്ഷോഭം ആരംഭിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.
ഇതിന് പിന്നാലെ ബിജെപി അദ്ധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ അനുനയ ശ്രമം നടത്തുന്നതായും സൂചനകളുണ്ട്. കാര്‍ഷിക ഉൽപന്നങ്ങള്‍ മുന്‍പത്തേതുപോലെ ഇഷ്‌ടാനുസരണം വില്‍പന നടത്താന്‍ അനുമതി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഡിസംബറിൽ വിശദമായ ചർച്ചകൾക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഉപാധികളോടെയുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്ന നിലപാടിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്. സമരം നിലവിലുള്ള സ്‌ഥലത്ത് തന്നെ തുടരാനാണ് ഇവരുടെ തീരുമാനം. അതേസമയം അനുനയത്തിന്റെ ആദ്യപടി എന്നനിലയിലാണ് രവിശങ്കർ പ്രസാദിനെ വിട്ടതെന്നാണ് സൂചന. നിയമം പിൻവലിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചെങ്കിലും അനുനയ ചർച്ചകൾക്ക് കേന്ദ്രം തുടക്കമിട്ടു കഴിഞ്ഞു.
कृषि विधेयक के संबंध में फैलाए जा रहे है कई भ्रम जैसे किसानों को न्यूनतम समर्थन मूल्य न देने के लिए कृषि बिल एक साजिश है बल्कि वास्तविकता में सच्चाई यह है कि कृषि बिल का न्यूनतम समर्थन मूल्य से कोई लेना- देना नहीं है, एमएसपी मूल्य मिलता रहा है और मिलता रहेगा।#FarmBills pic.twitter.com/B1wX6CquM4
— Ravi Shankar Prasad (@rsprasad) November 30, 2020
കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട ആശങ്കള്‍ പരിഹരിക്കും. കുറഞ്ഞ താങ്ങുവിലയുടെ വിഷയത്തിൽ സർക്കാർ ഒരുതരത്തിലുള്ള നിലപാട് മാറ്റവും നടത്തിയിട്ടില്ലെന്നും രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ അറിയിച്ചു.
ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. എംഎസ്‌പിയുമായി കാർഷിക നിയമത്തിന് യാതൊരു ബന്ധവുമില്ല. അത് തുടർന്നും ലഭിച്ചു കൊണ്ടിരിക്കും. അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Read Also: ഡെല്‍ഹി ചലോ; അനുനയ ശ്രമത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്