ഡെല്‍ഹി ചലോ; അനുനയ ശ്രമത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

By Syndicated , Malabar News
Delhi chalo_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്‌ഥാനത്ത് ശക്‌തമായി  തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വസതിയില്‍ ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതായി സൂചനയുണ്ട്.

സമരവേദി മാറ്റണമെന്ന അമിത് ഷായുടെ തീരുമാനം കര്‍ഷകര്‍ തള്ളിയതിനെ തുടര്‍ന്നാണ്  തിരക്കിട്ട ചര്‍ച്ചകള്‍ നടന്നത്.  ‘ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ കര്‍ഷകര്‍ തങ്ങള്‍ പറയുന്ന സ്‌ഥലത്തേക്ക് മാറണം. തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ നിങ്ങളുടെ ആശങ്കകള്‍ പരിഗണിക്കും’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

എന്നാല്‍ ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്നായിരുന്നു കര്‍ഷകരുടെ നിലപാട്. ഇപ്പോള്‍ സമരം നടക്കുന്ന ഡെല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ തന്നെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

സമരം നാലാം ദിവസം  പിന്നിടുമ്പോഴും ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്.  പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും  പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി കര്‍ഷകര്‍ അണിനിരന്നിട്ടുണ്ട്.

Read also: ഡെല്‍ഹി ചലോ; പഞ്ചാബ് മുഖ്യമന്ത്രിക്ക് വീഴ്‌ച  പറ്റിയെന്ന് മനോഹര്‍ലാല്‍ ഖട്ടാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE