ഹരിയാന: കര്‍ഷക പ്രതിഷേധത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് വീഴ്‌ച പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാർ. കോവിഡ് സാഹചര്യത്തിലുള്ള ഡെല്‍ഹി ചലോ മാര്‍ച്ചിനെ തുടര്‍ന്ന് എന്തെങ്കിലും അപകടകരമായ സാഹചര്യം ഉണ്ടായാല്‍, പഞ്ചാബ് സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്നും ഖട്ടാർ പറഞ്ഞു. ഇക്കാര്യത്തില്‍ അമരീന്ദര്‍ സിംഗിനോട് സംസാരിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അദ്ദേഹം കോള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഖട്ടാർ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ സംസ്‌ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യ തലസ്‌ഥാനത്തേക്ക് നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ചിന് പിന്നില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്ന് നേരത്തെ ഖട്ടാർ ആരോപിച്ചിരുന്നു. എന്നാല്‍ പഞ്ചാബില്‍ കര്‍ഷകര്‍ സമാധാനപരമായാണ് സമരം ചെയ്‌തതെന്നും ഹരിയാന സര്‍ക്കാര്‍ അവരെ പ്രകോപിതരാക്കിയെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.
Read also: ലൗ ജിഹാദിനെതിരെ ആദ്യ കേസ്; അഭിനന്ദിച്ച് വിഎച്ച്പി