ന്യൂഡെല്‍ഹി: ലൗ ജിഹാദിനെതിരെ ആദ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌ത യോഗി ആദിത്യനാഥ് സര്‍ക്കാറിനെ അഭിനന്ദിച്ച് വിഎച്ച്പി. മതം മാറാന്‍ മുസ്‌ലിം യുവാവ് മകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്ന ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലായിരുന്നു കേസെടുത്ത്.
‘ലൗ ജിഹാദ് വിഷയത്തില്‍ ഫലപ്രദമായ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്‌ഥാനമായി മാറിയ യുപി മുഖ്യമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു. ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇതൊരു പാഠമാണ്. ഓര്‍ഡിനന്‍സ് പാസാക്കിയതും പ്രഖ്യാപിച്ചതുമായ വേഗതയെ അഭിനന്ദിക്കുന്നു’-വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡണ്ട് അലോക് കുമാര്‍ പറഞ്ഞു.
ലൗ ജിഹാദിനെതിരെ പുതിയ നിയമപ്രകാരം ഞായറാഴ്‌ച യുപിയിലെ ബറേലി ജില്ലയിലെ ഡിയോറാനിയ പൊലീസാണ് നിര്‍ബന്ധ പ്രകാരമുള്ള മതം മാറ്റല്‍ നിരോധന നിയമ പ്രകാരം ആദ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഉവൈസ് അഹമ്മദ് എന്ന യുവാവിനെതിരെയാണ് കേസ്. നിയമം നടപ്പാക്കുന്ന ഓര്‍ഡിനന്‍സിന് ശനിയാഴ്‌ച ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയിരുന്നു.
Read also: നടി ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക്