നടി ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട്  ശിവസേനയിലേക്ക്

By Syndicated , Malabar News
Urmila matondkar_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്ക്. തിങ്കളാഴ്‌ച  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം  സംബന്ധിച്ച് ശിവസേന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 സെപ്റ്റംബറിലാണ് കോണ്‍ഗ്രസില്‍ നിന്ന് ഊര്‍മിള രാജിവെച്ചത്.

കഴിഞ്ഞ വര്‍ഷം മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി  ഊര്‍മിള മൽസരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍  തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് പറഞ്ഞ്  ഊര്‍മിള പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

അതേസമയം ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 30ന് സംസ്‌ഥാന നിയമസഭയുടെ അപ്പര്‍ ഹൗസിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മിള മദോണ്ഡ്കറിന്റെ പേരും  ഉണ്ടെന്ന്  റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് പറഞ്ഞിരുന്നു.

Read also: ചിലര്‍ ലോകം മുഴുവന്‍ കറങ്ങി നടന്നാലും കോവിഡ് വാക്‌സിന്‍ പൂനെയില്‍ കണ്ടെത്തും; സുപ്രിയ സുലെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE