പൂനെ : തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച് എന്‍സിപി നേതാവ്. ചിലര്‍ ലോകം ചുറ്റി നടന്നാലും കോവിഡ് വാക്‌സിന്‍ പൂനെയില്‍ കണ്ടെത്തുമെന്നാണ് എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെ ആരോപിച്ചത്. പേരെടുത്തു പറയാതെ പരോക്ഷമായാണ് സുപ്രിയ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. കോവിഡ് വാക്‌സിന്റെ വികസനം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ് സുപ്രിയയുടെ ആരോപണം.
‘അദ്ദേഹമിപ്പോള്‍ പൂനെയിലുണ്ട്. ലോകം മുഴുവന്‍ കറങ്ങി നടന്നാലും കോവിഡ് വാക്‌സിന്‍ ഇങ്ങു പൂനെയില്‍ കണ്ടെത്തും’ എന്നാണ് സുപ്രിയ സുലെ ഉന്നയിച്ചത്. കൂടാതെ ആത്യന്തികമായി പൂനെക്കാരാണ് വാക്‌സിന്‍ കണ്ടെത്തിയത് അല്ലെങ്കില്‍ അതും കണ്ടുപിടിച്ചത് അദ്ദേഹമാണെന്ന് ചിലര്‍ വാദിച്ചേനെ എന്നും സുപ്രിയ ആരോപണം ഉന്നയിച്ചു.
രാജ്യത്ത് കോവിഡ് വാക്‌സിന്റെ വികസനം വിലയിരുത്തുന്നതിനായി മൂന്ന് നഗരങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് പൂനെ ഇന്‍സ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചത്. ഓക്‌സ്‌ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകും ചേര്‍ന്നാണ് പൂനെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.
Read also : രാം വിലാസ് പാസ്വാന്റെ സീറ്റില്‍ ഭാര്യ മൽസരിച്ചാല്‍ മഹാസഖ്യം പിന്തുണക്കും