പാറ്റ്ന: ബീഹാര്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ രാം വിലാസ് പാസ്വാന്റെ ഭാര്യ റീനാ പാസ്വാന്‍ സ്‌ഥാനാര്‍ഥിയാവുമെങ്കില്‍ പിന്തുണക്കാന്‍ മഹാസഖ്യം. രാം വിലാസ് പാസ്വാന്റെ മരണത്തോടെയാണ് ബീഹാറില്‍ രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. ഡിസംബര്‍ 14 നാണ് തിരഞ്ഞെടുപ്പ്. എല്‍ജെപി അധ്യക്ഷനും രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍ അമ്മ റീനാ പാസ്വാന്റെ സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥി. 2018 ല്‍ രവിശങ്കര്‍ പ്രസാദായിരുന്നു ബീഹാറില്‍ നിന്ന് എംപിയായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ രാജ്യസഭാ എംപി സ്‌ഥാനം രാജിവെച്ച രവിശങ്കര്‍ പ്രസാദിന് പകരമാണ് രാം വിലാസ് പാസ്വാന്‍ രാജ്യസഭയില്‍ എത്തിയത്.
Read also: ലക്ഷ്യം നൈസാം ഭരണത്തില്‍ നിന്ന് ഹൈദരാബാദിന്റെ മോചനം; അമിത് ഷാ