ഹൈദരാബാദ്: നൈസാം ഭരണത്തില്‍ നിന്നുള്ള ഹൈദരാബാദിന്റെ മോചനമാണ് ബിജെപി ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്ന് ഉച്ചയോടെ അമിത്ഷാ ഹൈദരാബാദില്‍ എത്തിയിരുന്നു. ശേഷം പട്ടണത്തിലെ ഭാഗ്യലക്ഷ്‌മി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
‘നൈസാം ഭരണത്തില്‍ നിന്നും ആ സംസ്‌കാരത്തില്‍ നിന്നും ഹൈദരാബാദിനെ ഞങ്ങള്‍ മോചിപ്പിക്കും. ജനാധിപത്യ മൂല്യങ്ങള്‍ പുനസ്‌ഥാപിച്ച് ഒരു പുതിയ സമൂഹം ഇവിടെ നിര്‍മ്മിക്കും. യാതൊരു പ്രീണന നയങ്ങളുമില്ലാതെ തന്നെ നൈസാം ഭരണത്തിന് അറുതി വരുത്തും’, അമിത് ഷാ പറഞ്ഞു.
ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ദേശീയ നേതാക്കളെ നിരത്തി പ്രചരണം ശക്‌തമാക്കുകയാണ് ബിജെപി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ബിജെപി ദേശീയ വക്‌താവ് സംപിത് പാത്രയും ഹൈദരാബാദില്‍ ക്യാംപ് ചെയ്യുന്നുണ്ട്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സെക്കന്തരാബാദിലെ റോഡ് ഷോയിലും, പൊതുയോഗത്തിലും ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും.
Read also: ഡെല്‍ഹിയില്‍ കര്‍ഷക സമരം; ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് റോഡ് ഷോ