അമിത് ഷായുടെ മണിപ്പൂര്‍, ആസാം സന്ദര്‍ശനം ഡിസംബര്‍ 26, 27ന്

By Staff Reporter, Malabar News
amith sha_malabar news
അമിത് ഷാ
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡിസംബര്‍ 26, 27 തീയതികളില്‍ ഗുവഹാത്തിയിലും ഇംഫാലിലും സന്ദര്‍ശനം നടത്തും.

ഡിസംബര്‍ 26ന് ഗുവഹാത്തിയില്‍ നടക്കുന്ന ചടങ്ങില്‍ ആസാം ദര്‍ശന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ 8,000 പരമ്പരാഗത വൈഷ്‌ണവ മഠങ്ങള്‍ക്ക് അമിത് ഷാ ധനസഹായം വിതരണം ചെയ്യും. കൂടാതെ സാംസ്‌കാരിക-വിനോദസഞ്ചാര കേന്ദ്രമായ ‘ബടദ്രാവ ധാന്‍’, ഗുവഹാത്തിയിലെ പുതിയ മെഡിക്കല്‍ കോളേജ്, അസമിലുടനീളം സ്‌ഥാപിക്കുന്ന ഒമ്പത് ലോ കോളേജുകള്‍ എന്നിവയുടെ ശിലാസ്‌ഥാപനവും അമിത് ഷാ നിര്‍വഹിക്കും.

ഡിസംബര്‍ 27ന് ഇംഫാലില്‍ നടക്കുന്ന പരിപാടിയില്‍ ചുരചന്ദ്പൂര്‍ മെഡിക്കല്‍ കോളേജ്, ഇംഫാലിലെ സംസ്‌ഥാന സര്‍ക്കാര്‍ അതിഥി മന്ദിരം, മണിപ്പൂര്‍ ഭവന്‍, ന്യൂഡെല്‍ഹിയിലെ ദ്വാരക, മുവോങ്കോങ്ങിലെ ഐഐടി, സംസ്‌ഥാന പോലീസ് ആസ്‌ഥാനം, ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സിറ്റി എന്നിവക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തറക്കല്ലിടും.

Read Also: സിസ്‌റ്റർ അഭയ കേസ്; വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE